മതസൗഹർദ്ധമെന്നത് ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുതെന്ന് സംവിധായകൻ അലി അക്ബർ. ഇന്നലെ ആലപ്പുഴ സക്കറിയ ബസാർ മർകസ് മസ്ജിദിലെ ജുമുഅ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിച്ച അധികൃതരുടെ തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആലപ്പുഴ സക്കറിയ ബസാർ മർകസ് മസ്ജിദിലെ ജുമുഅ നമസ്‌കാരം പരസ്പര സ്‌നേഹത്തിന്റെ പ്രാർഥനാലയമായി. നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇത് നല്ല കാര്യം തന്നെ ഇതേ മാതൃക ഹൈന്ദവ കൃസ്ത്യൻ മത ചടങ്ങുകളിൽ മുസ്ലീങ്ങളും പങ്കെടുത്ത് മാതൃക കാണിക്കണം, അത് മാത്രം പോരാ, ക്ഷേത്രത്തിനു സംഭാവനകൊടുത്താൽ അത് വേശ്യാലയങ്ങൾക്ക് കൊടുന്നത് പോലെ, ഗുരുവായൂരപ്പനെ തൊഴുതാൽ സ്വർഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവൻ ഞങ്ങളുടെ മതത്തിൽ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങൾ ആർജ്ജവം കാട്ടണം,പറ്റുമെങ്കിൽ അത്തരക്കാരുടെ അണ്ണാക്കിൽ പഴംതുണി തിരുകാനും മടിക്കരുത്, ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുത് മതസൗഹർദ്ധപാലം, മറ്റുള്ളവരുടെ വിശ്വാസം അംഗീകരിക്കുക, ഭാരതം ഇസ്ലാമിക രാജ്യമാക്കാമെന്നുള്ള മൂഡത്വം അവസാനിപ്പിക്കുക.
വെറുപ്പിന്റെ തുപ്പലും ഹലാലും വർജ്ജിക്കുക, തന്റെ വിശ്വാസം അന്യരുടെ ചങ്കിൽ വാളായി കയറ്റാതിരിക്കുക ഇത്രയുമൊക്കെ ആയാൽ മതി താനേ സൗഹൃദം പൂത്തുലയും. നിനക്ക് നിന്റെ മതം എനിക്കെന്റെ മതം എന്ന ഖുർആൻ വാക്യം ഉയർത്തിപ്പിടിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളു, പിന്നെ അന്യവിശ്വാസികളുടെ കർണ്ണത്തിലേക്ക് എന്റെ ദൈവം മാത്രം വലിയവൻ എന്ന് കോളാമ്പി വച്ച് അട്ടഹസിക്കുന്നതിലും മിതത്ത്വം കാണിക്കുക. നന്നാവട്ടെ ലോകം. നന്നാവണം ലോകം. എന്ന് ചിന്തിക്കാത്ത അള്ളയല്ലല്ലോ എല്ലാം പൊറുക്കുന്ന അള്ളാ. നന്മയുണ്ടാകട്ടെ. നല്ലത് വരട്ടെ.