ജിദ്ദ: ഈ വര്‍ഷത്തെ സൗദി ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് മത്സരത്തിൻറെ മുന്നോടിയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചുകള്‍ അലങ്കരിച്ചു.
ഫോര്‍മുല വണ്ണിൻറെ പതാകയും ചിഹ്നങ്ങളും മത്സരത്തില്‍ പെങ്കടുക്കുന്നവരരുടെ പതാകകളും ഫാസ്റ്റ് റേസിങ് കാറുകളുടെ മോഡലുകളും ടീമുകളുടെയും ഡ്രൈവര്‍മാരുടെയും ചിത്രങ്ങളും ചിഹ്നങ്ങളും കൊണ്ടാണ് ലോഞ്ചുകള്‍ അലങ്കരിച്ചത്.
സ്പീഡ് റേസിങ്, മോട്ടോര്‍ സ്പോര്‍ട്സ് റേസിങ് എന്നീ ഇനങ്ങളിലെ ലോകെത്ത ഏറ്റവും വലിയ ഇവന്റാണ് ജിദ്ദയിലേത്. അതിഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിെന്റ ഭാഗമായാണ് അലങ്കാരം. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെയാണ് ലോകത്തെ ഏറ്റവും മികച്ച കാറോട്ടക്കാര് അണിനിരക്കുന്ന മത്സരം.
ലോകെത്ത ഏറ്റവും ദൈര്‍ഘ്യമേറിയതും വേഗമേറിയതുമായ ജിദ്ദ കോര്‍ണിഷിലൊരുക്കിയ ട്രാക്കില്‍ ഫോര്‍മുല വണ്‍ കിരീടം തീരുമാനിക്കാനുള്ള ശക്തമായ മത്സരങ്ങള്‍ നടക്കും. കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍നിന്ന് ഗ്ലോബ് റൗണ്ട് എബൗട്ട് വഴി തെക്ക് മലിക് റോഡ്, ജിദ്ദ കോര്‍ണിഷ് മത്സര ട്രക്കിനും വാട്ടര്‍ഫ്രണ്ടിനും ചുറ്റുമുള്ള പ്രദേശങ്ങളും ഫോര്‍മുല വണ്‍ പതാകകള്‍ ഉപയോഗിച്ച് ജിദ്ദ മുനിസിപ്പാലിറ്റി അലങ്കരിച്ചിട്ടുണ്ട്.