പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ (veena george) രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിർത്തു. വീണാ ജോർജ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ പരാതി ഉയർന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കിന്നില്ലെന്ന വിമർശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയാത്തത് പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നന്നെന്ന് പ്രതിനിധികൾ ആരോപിച്ചു. പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ ഇത് കാരണമായെന്നും സമ്മേള്ളനത്തിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്. പത്തനംതിട്ട ഏരിയ കമ്മിറ്റിയിൽ ഒരു ജില്ലാ കമ്മിറ്റി അംഗത്തിൻറെയും വീണ ജോർജിൻറെയും നേതൃത്വത്തിൽ പ്രവർത്തകർ രണ്ട് തട്ടിലാണ്.