ഡിസംബർ 18 ന് അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണത്തോട് അനുബന്ധിച്ചു കേരള സർവകലാശാല അറബിക് വിഭാഗം അലുംനിയുമായി ചേർന്ന് നാഷണൽ ലെവൽ ക്വിസ് (അൽ ഇദ്രാക്ക്) മത്സരം സംഘടിപ്പിച്ചിരിക്കുന്നു. അറബിഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബി ഭാഷയുടെ വികാസം, ഇന്ത്യൻ ഭാഷകൾക്കും നാഗരികതക്കും സംസ്കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇൻഡോഅറബ് ലിറ്ററേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മൽസരം.
കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന പ്രോഗ്രാമിൽ ഒരു സ്ഥാപനത്തിൽ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം, സ്ഥാപന മേധാവിയുടെ കത്തുമായി അപേക്ഷ arabiccampus@gmail.com എന്ന വിലാസത്തിൽ അയക്കുക ഫോൺ: 9562722485, 9747318105