കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വിഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
നവീകരണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് വടകര റസ്റ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ‘റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും’- മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2F1916007475268518&show_text=true&width=500
ഒക്ടോബറിൽ തിരുവനന്തപുരത്തെ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ മന്ത്രി ഇത്തരത്തിൽ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റെസ്റ്റ് ഹൗസിൽ ശുചിത്വമില്ലെന്ന് പറഞ്ഞ് മന്ത്രി ക്ഷുഭിതനായി. വീഴ്ച വരുത്തിയ റെസ്റ്റ് ഹൗസ് മാനേജറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളാക്കി മാറ്റി കൂടുതൽ ജനകീയമാക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ ബുക്കിങ് ആരംഭിച്ചതോടെ വരുമാനത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
നവംബർ ഒന്നിനാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റൂം ബുക്ക് ചെയ്യാവുന്നതാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ 153 റെസ്റ്റ് ഹൗസുകളാണുള്ളത്. സ്യൂട്ട് റൂം അടക്കമുള്ളവ കുറഞ്ഞ ചെലവിൽ താമസിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fvideos%2F415762853361999%2F&show_text=false&width=560&t=0