ദോഹ: 2022 ലോകകപ്പിന്‍റെ സന്നാഹമെന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് വരുന്ന ചൊവ്വാഴ്ച്ച തുടക്കമാകും. ആതിഥേയരായ ഖത്തറും സൗദിയും ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക.
മത്സരത്തില്‍ പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍ ദോഹയില്‍ എത്തിത്തുടങ്ങി. ഒമാന്‍ ഇറാഖ് ടീമുകളാണ് ഇന്ന് ദോഹയില്‍ വിമാനമിറങ്ങിയത്. ടൂര്‍ണമെന്‍റ് സംഘാടകര്‍ ചേര്‍ന്ന് ടീമുകള്‍ക്ക് സ്വീകരണമൊരുക്കി. പലസ്തീന്‍ ടീം ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ ദോഹയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.