ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പൻഷിപ്പിൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സിന്ധു സെമി ഫൈനലിൽ. ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.
സ്‌കോർ 14-21, 21-19, 21-14.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചു വരികയായിരുന്നു.
നാളെ നടക്കുന്ന സെമിയിൽ രചനോക് ഇന്റാനോണെയെ ആണ് സിന്ധു നേരിടുന്നത്.