വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വരവായി. കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം കൊവിഡ് കൊണ്ടുപോയെങ്കിലും ഈ ക്രിസ്മസിന് കൊവിഡ് നിയന്ത്രണ വിധേയമായ ഇടങ്ങളിലെല്ലാം ക്രിസ്മസ് പഴയ പ്രതാപത്തില്‍ തന്നെ കാണുവാന്‍ സാധിക്കുന്നതാണ്.
ക്രിസ്മസ് എന്ന മാജിക് അതിന്റെ ഏറ്റവും മനോഹാരിതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പരേഡുകളും ക്രിസ്മസ് മാര്‍ക്കറ്റുകളും ഒക്കെയായി വ്യത്യസ്തതകള്‍ നിറഞ്ഞ ക്രിസ്മസ് ആഘോഷത്തില്‍ പങ്കാളികളാകുവാന്‍ പറ്റിയ ലോക നഗരങ്ങളെയും ഇടങ്ങളെയും പരിചയപ്പെടാം..
വിയന്ന
പഴയകാല രീതിയിലുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്ന നഗരങ്ങളിലൊന്നാണ് വിയന്ന. രുചികരമായ രുചികളും അതിശയകരമായ മസാലകള്‍ ചേര്‍ത്ത മള്‍ഡ് വൈനും ഒഴിവാക്കി ഇവിടെ ക്രിസ്മസ് ആഘോഷം ഇല്ലേയില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും കാണുന്ന ക്രിസ്മസ് അലങ്കാരങ്ങളും തോരണങ്ങളും ഇവിടുത്തെ ആഘോഷത്തിന്റെ തോത് നിങ്ങളോട് വിളിച്ചു പറയും. സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കളും ആഭരണങ്ങളും വില്‍ക്കുന്ന ധാരാളം ചെറിയ ഷോപ്പുകള്‍ കണ്ടെത്താം. ലോകത്തിന്റെ സംഗീത തലസ്ഥാനങ്ങളിലൊന്നായതിനാല് തന്നെ കച്ചേരികള്‍ ഇവിടെ സ്ഥിരം കാണാം. വിയന്ന പര്യവേക്ഷണം ചെയ്യുന്നതിനു പറ്റിയ സമയം ക്രിസ്മസ് കാലമാണ്.
വൽക്കൻബർഗ് ,നെതർലാൻഡ്
യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂഗര്‍ഭ ക്രിസ്മസ് മാര്‍ക്കറ്റ് ആണ് നെതര്‍ലന്‍ഡിലെ വാല്‍കെന്‍ബര്‍ഗ് ക്രിസ്മസ് മാര്‍ക്കറ്റ്. പട്ടണത്തിനടിയിലുള്ള വളഞ്ഞു പുളഞ്ഞ വഴികളിലൂടെ എത്തിച്ചേരുന്ന ഗുഹകളുടെ ഒരു ലോകമാണ് ഈ ക്രിസ്മസ് മാര്‍ക്കറ്റിനെ മനോഹരമാക്കുന്നത്. ഗുഹയില്‍ ശില്പങ്ങളും പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ചാപ്പലും റോമന്‍ കാലഘട്ടത്തിലെ സംരക്ഷിത മ്യൂറല്‍ ഡ്രോയിംഗുകളും ഉണ്ട്. ഒരു ചെറിയ ക്രിസ്മസ് ഷോപ്പിംഗ് നടത്താനും പരമ്ബരാഗത പോളിഷ് കരകൗശലവസ്തുക്കള്‍, മാര്ല്സ്റ്റോണ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വാങ്ങുവാനും ഇവിടം പ്രയോജനപ്പെടുത്താം.
വുഡ്സ്റ്റോക്കിലെ പട്ടണത്തില്‍, 19-ആം നൂറ്റാണ്ടിലെ നോര്‍സ് സംസ്കാര പാരമ്ബര്യങ്ങളുള്ള ക്രിസ്മസിന് മുമ്ബുള്ള ഉത്സവമായ വസൈല്‍ വീക്കെന്ഡിനൊപ്പം നഗരം ശരിക്കും അവധി ആഘോഷിക്കുന്നു. 50-ലധികം കുതിരകളും റൈഡര്‍മാരും അവധിക്കാല വസ്ത്രങ്ങളും പീരിയഡ് ഡ്രെസ്സുകളും ധരിക്കുന്ന ഒരു പരേഡും വാഗണ്‍, സ്ലീ റൈഡുകളും ഒപ്പം ബില്ലിംഗ്സ് ഫാം &ആന്‍ഡ് മ്യൂസിയത്തില്‍ 19-ാം നൂറ്റാണ്ടിലെ ക്രിസ്മസ് ആഘോഷവും ഇതില്‍ ഉള്‍പ്പെടുന്നു.
ക്രിസ്മസ് ആഘോഷിക്കുവാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടം ഏതാണെന്ന ചോദ്യത്തിന് സംശയമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് ഫിന്‍ലാന്റിലെ ലാപ്ലാന്‍ഡിലുള്ള റൊവാനി. ആര്‍ട്ടിക് സര്‍ക്കിളിന് തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന റൊവാനിമിയിലാണ് സാന്താ ക്ലോസിന്റെ ഭവനം എന്നാണ് വിശ്വസിക്കുന്നത്. ഹസ്കി-ഡോഗ് റൈഡുകള്‍, മഞ്ഞില്‍ ടോബോഗനിംഗ്, നോര്‍ത്തേണ്‍ ലൈറ്റുകള്‍ കാണല്‍ എന്നിവയാണ് ഇവിടെ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങള്‍. തണുത്തുറഞ്ഞ അനുഭവം വേണമെങ്കില്‍, പൂര്‍ണ്ണമായും മഞ്ഞും ഐസും കൊണ്ട് നിര്‍മ്മിച്ച ആര്‍ട്ടിക് സ്നോഹോട്ടലില് താമസിക്കുക