കൊല്ലം: കൊല്ലം അഞ്ചലിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ രണ്ട് കെ.എസ്.യു പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും പരിക്കേറ്റു.
അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച് എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഇതെതുടര്‍ന്ന്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചു. തുടർന്ന് ഇരുവിഭാഗവും അഞ്ചലിലൂടെ പ്രകടനമായെത്തി ഇരു വിഭാഗത്തിന്റേയും കൊടി തോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു.