തന്നെ കുറിച്ച് ഭാര്യ അമാൽ സൂഫിയ പറയുന്ന കാര്യങ്ങൾ പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. ദുൽഖറിനെ കുറിച്ച് ശരിക്കും അറിഞ്ഞാൽ ഒറ്റ ആരാധകർ പോലും ഉണ്ടാവില്ല എന്നാണ് അമാലിന്റെ അഭിപ്രായം. ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുൽഖർ വെളിപ്പെടുത്തിയത്.
ഇന്റസ്ട്രിയിൽ വന്ന് നാലഞ്ച് വർഷം കഴിഞ്ഞ ശേഷവും തങ്ങൾ ഒരുമിച്ച് പുറത്ത് പോകുമ്പോൾ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വന്നാൽ അമാൽ കൗതുകത്തോടെ ചോദിക്കും, ”എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാൻ വരുന്നത്” എന്ന്.
താനൊരു നടനല്ലേ, അവർ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോൾ അമാൽ പറയും, ”ഹൊ ദൈവമേ ഞാൻ മറന്ന് പോയി” എന്ന്. അങ്ങനെയാണ് അമാൽ. വീട്ടിൽ വന്നാൽ തന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണ്.
തനിക്ക് കുറേ ഗേൾസ് ഫാൻസുണ്ട്, നോക്ക് തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാൽ അമാൽ പറയും, ”സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാൻ മാത്രമേ ഉണ്ടാവൂ” എന്ന്.
തന്നെ കുറിച്ചുള്ള സത്യം എന്താണ് എന്ന് അമാലിന് നന്നായി അറിയാം. ആര് എന്ത് പറഞ്ഞാലും എന്താണ് താൻ എന്ന് അമാൽ മനസിലാക്കും. മറ്റുള്ളവർ കാണുന്നത് തന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ താൻ അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എന്നത് അമാലിന് മാത്രം അറിയുന്ന കാര്യമാണെന്നും ദുൽഖർ പറയുന്നു.