ആകാശം തൊട്ടു നിൽക്കുന്ന പർവ്വതങ്ങളിൽ നിന്നും മറ്റ് മലകളിൽ നിന്നുമെല്ലാം അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ധാരാളം കാണാനുണ്ട്.അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങള്‍ തേടിപ്പിടിച്ച് കാണുവാനായി യാത്ര ചെയ്യുന്നത് പുതുമയുള്ള ഒരു കാര്യമേയല്ല. ഇങ്ങനെ അത്ഭുതങ്ങള്‍ നിറഞ്ഞ ഇടങ്ങളെല്ലാം ഒരു പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കില്ലെങ്കിലും തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട സ്ഥലങ്ങളാണിവ.
ടോറസ് ഡെൽ പെയ്ൻ
ദക്ഷിണാര്ത്ഥഗോളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി സ്ഥാനങ്ങളിലൊന്നായാണ് ചിലിയിലെ ടോറസ് ഡെല്‍ പെയ്ന് അറിയപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ സഞ്ചാരികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇവിടെ അതിശയിപ്പിക്കുന്ന പല കാഴ്ചകള്‍ക്കും നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ സാധിക്കും. ഗ്രാനൈറ്റ് തൂണുകള്‍, ആകാശനീല തടാകങ്ങള്‍, മേച്ചില്‍ പുറങ്ങള്‍, പടികള്‍ എന്നിങ്ങനെ മനോഹരമായ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഹൈക്കര്‍മാരാണ് ഇവിടെ അധികവും എത്തുന്നത്. ഒൻപത് ദിവസത്തിനുള്ളില്‍ പാര്‍ക്ക് ഫുള്‍ സര്‍ക്യൂട്ടും യാത്ര ചെയ്തു തീര്‍ക്കുന്ന ആളുകളെ ഇവിടെ കാണാം.
എലിഫന്റ് അന്റാർട്ടിക്ക
അന്റാര്‍ട്ടിക്കയുടെ തീരത്ത് മഞ്ഞുമൂടിയ പര്‍വത ദ്വീപാണ് എലിഫന്റ് ഐലന്‍ഡ്. തെക്കന്‍ സമുദ്രത്തിലെ സൗത്ത് ഷെറ്റ്ലാന്‍ഡ് ദ്വീപുകളുടെ പുറംഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത്, 1916-ല്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടണിന്റെയും സംഘത്തിന്റെയും അഭയകേന്ദ്രമായി മാറിയെന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. വെല്ഡനും അദ്ദേഹത്തിന്റെ 29 പേരടങ്ങുന്ന സംഘവും തങ്ങളുടെ കപ്പല്‍ കടലില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെയത്തിയെന്നാണ് ചരിത്രം. ഇവിടെ നിങ്ങള്‍ക്ക് ധ്രുവക്കരടികളെയും തിമിംഗലങ്ങളെയും കൊതിതീരെ കാണാം.
ടെറ്റിഫോസ്
യൂറോപ്പിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടമായാണ് ഐസ്ലാന്‍ഡിലെ ഡെറ്റിഫോസ് അറിയപ്പെടുന്നത്. സെക്കന്‍ഡില്‍ 200-500 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഇവിടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നത്. തണുത്തുറഞ്ഞു നില്ക്കുന് വെള്ളത്തുള്ളികള്‍ ഇവിടെ എല്ലാഭാഗത്തും കാണുവാന്‍ സാധിക്കും.
ഗ്രാൻഡ് കന്യോൺ
ലോകത്തിലെ പ്രകൃതിദത്തമായ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് അരിസോണയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് കാന്യോണ് പ്രകൃതിയിലെ ഒരു വിള്ളല്‍ എന്നാണ് അറിയപ്പെടുന്നത്. അഗാധഗര്‍ത്തങ്ങളും, മലയിടുക്കുകളും, കുത്തനെയുള്ള താഴ്വരകളുമെല്ലാം കൂടിച്ചേര്‍ന്ന അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഗ്രാന്‍ഡ് കാന്യോണിനുള്ളില് ഏകദേശം 1,000 ഗുഹകളുണ്ട്. അവയില്‍ 335 എണ്ണം ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
നോർത്തേൺ ലൈറ്റ്സ്
ഏറ്റവും മനോഹരമായ പ്രതിഭാസങ്ങളിലൊന്നാണ് നോര്‍ത്തേണ്‍ ലൈറ്റുകള്‍, സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള രാത്രികളില്‍ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ മാത്രമാണിത് കാണപ്പെടുന്നത്. ചക്രവാളത്തിലെ പച്ചനിറത്തിലുള്ള തിളക്കം മുതല്‍ ആകാശത്തുടനീളമുള്ള സ്കാര്‍ലറ്റ് വരകള്‍ വരെ ഈ ലൈറ്റിന്റെ ഭാഗമാണ്. ഐസ്ലന്ഡാണ് നോര്‍ത്തേണ്‍ ലൈറ്റിന് പ്രസിദ്ധമായ രാജ്യം