കൊച്ചി: സപ്ലൈകോ നേരിടുന്ന പ്രശ്നങ്ങളിലൊന്ന് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്.സ്ഥിരം ജീവനക്കാര്‍ എന്ന നിലയില്‍ 31 പേരാണ് അധികമുള്ളത്. ആകെയുള്ളതിൻറെ ഏതാണ്ട് 10 ശതമാനം അധികജീവനക്കാരാണ്.
ദേശീയ ഭക്ഷ്യഭദ്രത പദ്ധതി നടപ്പാക്കാന്‍ 2018 ജനുവരി 27ലെ ഉത്തരവ് പ്രകാരം 318 തസ്തികയാണ് സൃഷ്ടിച്ചത്. എന്നാല്‍, മാനേജര്‍, അസി. മാനേജര്‍, സീനിയര്‍ അസി. ഒന്നാം ഗ്രേഡ് -60, സീനിയര്‍ അസി. രണ്ടാം ഗ്രേഡ്-20, അസി. സെയില്സ്മാന്(വുമണ്‍)-151 എന്നിങ്ങനെ 349 പേര് ജോലി ചെയ്യുന്നുണ്ട്.
ജീവനക്കാരില്‍ 62 പേര് ഡെപ്യൂട്ടേഷനില്‍ സ്പ്ലൈകോയില്‍ എത്തിയവരാണ്. വകുപ്പിലെ ഭരണം നടത്തുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയസ്വാധീനത്തിലാണ് ഡെപ്യൂട്ടേഷന് നിയമങ്ങള്‍ നടന്നതെന്നും ആക്ഷേപമുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞ് ധനകാര്യ പരിശോധനസംഘം അന്വേഷണക്കുറിപ്പ് നല്‍കിയെങ്കിലും സപ്ലൈകോ അധികൃതര്‍ വിവരം നല്‍കിയില്ല. ഇവരുടെ നിയമനം സുതാര്യമല്ലെന്ന ആരോപണം നിലനില്‍ക്കുമ്ബോഴാണ് വിവരങ്ങള്‍ നിഷേധിച്ചത്.
അതേസമയം, ജില്ലയിലെ കൊച്ചി, വടക്കന്‍ പറവൂര്‍, എറണാകുളം, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, ഡിപ്പോകളില്‍ 28 ദിവസ വേതന ജീവനക്കാര്‍ ജോലി ചെയ്യുെന്നന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജീവനക്കാരുടെ ശമ്ബളം, പെന്ഷന് കോണ്ട്രിബ്യൂഷന്, ഇ.പി.എഫ് ഇനങ്ങളില്‍ ഉള്‍പ്പെടെ ദേശീയ ഭക്ഷ്യഭദ്രത പദ്ധതി (എന്‍.എഫ്.എസ്.എ) നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിമാസ ചെലവുകളാണ് സപ്ലൈകോ സര്‍ക്കാറിലേക്ക് ആവശ്യപ്പെടുന്നത്.
സപ്ലൈകോ എറണാകുളം ഡിപ്പോയില്‍നിന്ന് യഥാര്‍ഥത്തില്‍ ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ ചെലവിനെക്കാള്‍ അധികമായി ആവശ്യപ്പെട്ടത് 4,46,636 രൂപയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ പരിധിയിലെ 167 ന്യായവില ഷോപ്പിലെയും കൊച്ചി സിറ്റി കോര്പറേഷന് ഓഫിസറുടെ പരിധിയിലെ 90 ന്യായവില ഷോപ്പിലെയും സംഭരണവും വിതരണവും എറണാകുളം ഡിപ്പോയാണ് കൈകാര്യം ചെയ്യുന്നത്.
2017 ഏപ്രില്‍ മുതല്‍ 19 നവംബര്‍ വരെ ലഭ്യമായ രേഖകള്‍ പരിശോധന നടത്തി. അതില്‍നിന്ന് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചെലവുകണക്ക് തുകകള്‍ രേഖകളിലുള്ളതിെനക്കാള് വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ധാന്യങ്ങള്‍ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് സപ്ലൈകോ ഡിപ്പോ ഗോഡൗണിലേക്ക് എത്തിച്ചതില്‍ ട്രാന്സ്പോര്ട്ടേഷന് ചാര്‍ജില്‍ ചെലവ് രേഖപ്പെടുത്തിയതിെനക്കാള് 24,075 കുറച്ചാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.