കൊച്ചി: മോഫിയയുടെ മരണത്തില്‍ എസ് പിക്ക് റിപ്പോർട്ട് കൈമാറി ഡി വൈ എസ് പി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.
മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി കെ. കാർത്തിക് അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രം സിഐക്കെതിരെ നടപടിയെന്നും എസ് പി വ്യക്തമാക്കി. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥൻ സി എൽ സുധീർ ഇപ്പോഴും ആലുവ ഓഫിസറാണെന്നും എസ് പി കൂട്ടിച്ചേർത്തു.