അബുദാബി/ഫുജൈറ: ഇത്തിഹാദ് റെയിലിന്റെ ഭാഗമായി 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. 600 പേർ 10 ലക്ഷം മണിക്കൂർ ജോലി ചെയ്താണ് 6.9 കി.മീ നീളത്തിൽ മലകൾ തുറന്നുള്ള റെയിൽപാത ഒരുക്കിയത്. ഇനി കോൺക്രീറ്റ്, െലയ്നിങ്, ജല, വൈദ്യുതി ലൈൻ തുടങ്ങി ബാക്കി ജോലികളും പൂർത്തിയാക്കിയ ശേഷം ദേശീയ റെയിലുമായി ബന്ധിപ്പിക്കും.
നൂതന ടണലിങ് മെഷിനറികളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ഭൂഗർഭ പാത ഒരുക്കിയത്. വിവിധ ഘട്ടങ്ങളിലായി നിർമാണം പുരോഗമിക്കുന്ന റെയിൽ ട്രാക്കുകൾ ബന്ധിപ്പിക്കുന്നതോടെ 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ നിർമാണം പൂർത്തിയാകും. ജനങ്ങൾക്കും വന്യജീവികൾക്കും ശല്യമാകാതെയായിരുന്നു നിർമാണം.