സൗബിൻ ഷാഹിർ (Soubin Shahir), മംമ്ത മോഹൻദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് (Lal Jose) സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ (Meow) എന്ന ചിത്രത്തിലെ വീഡിയോഗാനം പുറത്തെത്തി. ‘ഓനാ ഹിജാബിയെ കിനാവു കണ്ട്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ജസ്റ്റിൻ വർഗീസിൻറേതാണ് സംഗീതം. അഥീഫ് മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.
അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്സിനും ശേഷം ദുബൈയിൽ ചിത്രീകരിക്കുന്ന ലാൽജോസ് ചിത്രമാണ് മ്യാവൂ. ഡോ: ഇക്ബാൽ കുറ്റിപ്പുറത്തിൻറേതാണ് തിരക്കഥ. ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിൻറെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ദസ്തഗീറായാണ് സൗബിൻ എത്തുന്നത്. സലിം കുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മറുനാടൻ വേദികളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്.
തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മാണം. ഛായാഗ്രഹണം അജ്മൽ ബാബു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. കല അജയൻ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റിൽസ് ജയപ്രകാശ് പയ്യന്നൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘു രാമ വർമ്മ. സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്. കളറിസ്റ്റ് ശ്രിക് വാര്യർ. വിതരണം എൽ ജെ ഫിലിംസ്.