സിഡ്നി: ഓസ്ട്രേലിയയില്‍ ഡിസംബര്‍ 1 മുതല്‍ പൂര്‍ണമായും വാക്സിനേറ്റ് ചെയ്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്കോട് മോറിസൺ.രാജ്യാന്തര യാത്ര പുനരാരംഭിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമുള്ള ഏറ്റവും പുതിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം അറിയിച്ചു.
2020 മെയ് മാസത്തില്‍ ഓസ്ട്രേലിയ അതിന്റെ അന്താരാഷ്ട്ര അതിര്‍ത്തി അടച്ചു, കൂടാതെ കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തില്‍ നിയന്ത്രിത എണ്ണം പൗരന്മാരെയും സ്ഥിര താമസക്കാരെയും മാത്രം പ്രവേശിക്കാന്‍ അനുവദിച്ചു.
പൗരന്മാരുടെ വിദേശ കുടുംബാംഗങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഇളവ് വരുത്തി. വാക്സിനേഷന് എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ് വിസയുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഡിസംബര്‍ 1 മുതല്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കാനാകും.
‘ഓസ്ട്രേലിയയിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും മടങ്ങിവരവ് ഞങ്ങളുടെ തിരിച്ചുവരവിന്റെ പ്രധാന നാഴികക്കല്ലാണ്’. മോറിസണ്‍ കാന്‍ബറയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിസംബര്‍ 1 മുതല്‍ ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നും വാക്സിനേഷന് എടുത്ത വിനോദ സഞ്ചാരികളെയും ഓസ്ട്രേലിയ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.