2017ൽ ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ നിരക്ക് 17.5 ശതമാനമായിരുന്നെന്നും യോഗി ആദിത്യനാഥ് സർക്കാർ 2021ൽ അത് 4.2 ശതമാനമായി കുറച്ചെന്നും കാണിച്ച് തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ബിജെപി അനുകൂല അക്കൗണ്ടുകളിലൂടെ ഇത്തരം പ്രചാരണം നടക്കുന്നുണ്ട്.
സെന്റർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ ഇക്കണോമി (CMIE) എന്ന സ്വതന്ത്ര കേന്ദ്രത്തെ ഉദ്ദരിച്ചാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ യഥാർത്ഥ റിപ്പോർട്ട് പ്രകാരം 2017-ൽ തൊഴിലില്ലായ്മ നിരക്ക് ഒരിക്കലും ഇരട്ട അക്കങ്ങൾ കടന്നിട്ടില്ല. പകരം, 2017-ലെ എല്ലാ മാസങ്ങളിലും ഇത് 7%-ൽ താഴെയായിരുന്നു. മാത്രമല്ല ഇത് 2 ശതമാനം വരെ എത്തിയ മാസങ്ങളും ഉണ്ട്. CMIE-യുടെ ഡാറ്റാബേസ് സംസ്ഥാന തലത്തിൽ ഒരു പ്രതിമാസ, നാല് മാസത്തെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ കാണിക്കുന്ന രീതിയിലാണ് പുറത്തിറക്കാറുള്ളത്.
അവകാശപ്പെടുന്നത് പോലെ യോഗി തൊഴിലില്ലായ്മ നിരക്ക് 4.2% കണക്ക് 2021-ലെ മൊത്തത്തിലുള്ളതല്ല, പകരം 2021 ഒക്‌ടോബറിലെ തൊഴിലില്ലായ്മ നിരക്ക് ആണ്. ഇത് 2021-ലെ തൊഴിലില്ലായ്മ നിരക്കായി 4.2% രേഖപ്പെടുത്തിയ പോസ്റ്റുകളിലെ ക്ലെയിമുകൾക്ക് വിരുദ്ധമാണ്. 2021 ഒക്‌ടോബറിനു മുമ്പ് തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തേക്കാൾ കൂടുതലായിരുന്ന മാസങ്ങളുണ്ട്.
പോസ്റ്റിൽ പറയുന്ന മറ്റൊരു കാര്യമാണ് ലോകബാങ്ക് കണക്കുകൾ പ്രകാരം ഉത്തർപ്രദേശ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (EODB) റാങ്കിൽ ഉത്തർപ്രദേശ് 2017-ൽ 12-ൽ നിന്ന് 2020-ൽ രണ്ടാം സ്ഥാനത്തെത്തി എന്നുള്ളത്. എന്നാൽ കണക്കുകൾ തെറ്റിദ്ധരിപ്പിച്ചത് ആണ്. ലോകബാങ്ക് ഇത്തരത്തിൽ ഒരു കണക്ക് പുറത്തുവിട്ടിട്ടില്ല. പകരം സർക്കാർ തന്നെ പുറത്തിറക്കിയ കണക്ക് ആണിത്. ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനെ അടിസ്ഥാനമാക്കിയുള്ള ഗവൺമെന്റിന്റെ സ്വന്തം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക റാങ്കിംഗിൽ നിന്നുള്ളതാണ് ഈ കണക്ക്. ഇത് തെറ്റിദ്ധരിപ്പിക്കലാണ്.
CMIE പ്രതിമാസ തൊഴിലില്ലായ്മ നിരക്കുകൾ അനുസരിച്ച്, 2017-ന് മുമ്പുള്ള ഉത്തർപ്രദേശിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് (ശതമാനത്തിൽ) 2016 ജൂണിൽ, തൊഴിലില്ലായ്മ നിരക്ക് 18% ആയി ഉയർന്നു. എന്നാൽ ജൂലൈയിൽ ഇത് 14.2% ആയി കുറഞ്ഞു, 2016 ഓഗസ്റ്റിൽ ഇത് 17.1% ആയി. എന്നിരുന്നാലും, 2017-ൽ തൊഴിലില്ലായ്മ 17% കടന്നിട്ടില്ല, അല്ലെങ്കിൽ 2017-ൽ ഇരട്ട അക്കത്തിൽ പോലും എത്തിയിട്ടില്ല.
കൂടാതെ, CMIE യുടെ 2017-ലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള നാല് മാസത്തെ (ജനുവരി മുതൽ ഏപ്രിൽ വരെ, മെയ് മുതൽ ഓഗസ്റ്റ് വരെ, സെപ്റ്റംബർ മുതൽ ഡിസംബർ വരെ) സ്ഥിതിവിവരക്കണക്കുകൾ ഉത്തർപ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 17% ന് അടുത്തെങ്ങും എത്തിക്കുന്നില്ല.
ചുരുക്കത്തിൽ അവകാശപ്പെടുന്ന പോലെ 2017 ലെ തൊഴിലില്ലായ്മ നിരക്ക് 17.5 നിരക്കിൽ ഒരിക്കലും എത്തിയിട്ടില്ല. മാത്രമല്ല ലോകബാങ്കിന്റേത് എന്ന് അവകാശപ്പെട്ട് പുറത്തുവിട്ട കണക്കുകൾ അവരുടേത് അല്ല. ഇത് സർക്കാരിന്റെ തന്നെ റിപ്പോർട്ട് ആണ്.
യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ അധികാരമേറ്റ വർഷമായതിനാലാണ് ഈ റാങ്കിംഗുകളെല്ലാം 2017 ന് മുൻപും ശേഷവും എന്ന താരതമ്യ റിപ്പോർട്ട് തന്നെ വരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാൻ ബിജെപിക്ക് വേണ്ടിയുള്ള വ്യാജ പ്രചാരണമാണിത്.