ലോകത്തിന്റെ ചരിത്രം തിരഞ്ഞുള്ള അന്വേഷണങ്ങളില്‍ എപ്പോഴും എത്തിനില്‍ക്കുന്ന യുനസ്കോയിലാണ്. ചരിത്രത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കുവാനും സംസ്കാരങ്ങള്‍ക്കിടയില്‍ ആഗോള മതിപ്പ് വളര്‍ത്തുന്നതിനും യുനസ്കോ വഹിക്കുന്ന പങ്ക് വിസ്മരിക്കുവാന്‍ സാധിക്കില്ല.
75 വര്‍ഷം മുമ്ബ്, സംസ്കാരങ്ങളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് യുനസ്കോ രൂപം കൊള്ളുന്നത്. 1978-ല്‍, സംഘടന യുനെസ്കോയുടെ 12 ലോക പൈതൃക സൈറ്റുകളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു, ഇത് ലോകമെമ്ബാടുമുള്ള ലാന്‍ഡ്മാര്‍ക്കുകളുടെ നിലവരാം അളക്കുന്ന അളവുകോലായി വര്ത്തിക്കു്ന്നു. ഇന്ന്, മൊത്തം 1,154 സൈറ്റുകള്‍ ആണ് യുനസ്കോയുടെ അംഗീകാരം നേടിയിരിക്കുന്നത്.
ഏകദേശം 61.2 മില്യണ്‍ പോസ്റ്റുകളുള്ള റോമിന്റെ ചരിത്ര കേന്ദ്രമാണ് ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇസ്റ്റഗ്രാമില്‍ ഏറ്റവുമധികം തവണ ടാഗ് ചെയ്യപ്പെട്ട ആദ്യ പത്ത് യുനസ്കോ ചരിത്ര സ്മാരകങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളും അറിയാം.
ഇത് പിയാസ ഡെല്‍ പോപ്പോളോ മുതല്‍ പിയാസ വെനീസിയ വരെയും ടൈബറിന്റെ കിഴക്കന്‍ തീരം മുതല്‍ പിയാസ ഡി സ്പാഗ്ന വരെയും വ്യാപിച്ചിരിക്കുന്നു. ഇംപീരിയല്‍ ഫോറങ്ങള്‍ മുതല്‍ എണ്ണമറ്റ പള്ളികള്‍ വരെ, നവോത്ഥാന കെട്ടിടങ്ങള്‍ മുതല്‍ ഇടുങ്ങിയ തെരുവുകള്‍ വരെ, സ്ക്വയറുകള്‍ മുതല്‍ സ്മാരകങ്ങള്‍ വരെയും ഇത് വ്യാപിക്കുന്നു. റോമിന് വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും മികച്ച കാഴ്ചകളും ചരിത്രാനുഭവങ്ങളുമാണ് ഇവിടെയുള്ളത്.
സംഗീതജ്ഞര്‍ക്കും വാസ്തുശില്പികള്ക്കും ലാന്‍ഡ്സ്കേപ്പര്‍മാര്‍ക്കും കലാപരമായ പ്രചോദനം നല്കുന്ന നഗരം എന്നാണ് റിയോഡി ജനീറോ പൊതുവേ അറിയപ്പെടുന്നത്. സംസ്കാരത്തിന്റെയും പ്രകൃതിയുടെയും അസാധാരണമായ സംയോജനം ആണ് റിയോയുടെ വലിയ പ്രത്യേകത. ഈ സാംസ്കാരിക ഭൂപ്രകൃതിയുടെ ഭാഗമായി ടിജൂക്ക ഫോറസ്റ്റ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഗ്വാനബാര ബേ, കോപകബാന ബീച്ച്, റിയോയുടെ പ്രതീകമായ ക്രൈസ്റ്റ് ദി റിഡീമര്‍ എന്നിവയും ഉള്‍പ്പെടുന്നു.