പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിൻറെ രണ്ട് ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും.ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയില്‍ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയില്‍ പമ്ബയിലെ ജലനിരപ്പ് പത്ത് സെന്റീമീറ്റര്‍ വരെ ഉയരാനാണ് സാധ്യത. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ നദിയില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, മഴ മാറിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകകള്‍ ഉയര്‍ത്തിയതോടെ പമ്ബ ത്രിവേണിയില്‍ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നതും ആശങ്കയുണ്ടാക്കി.
ഇന്നലെ രാത്രിയിലും പുലര്‍ച്ചയുമായി മുന്‍കുട്ടി ബുക്ക് ചെയ്ത ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കല്‍ നിന്നും പമ്ബയിലേക്ക് കടത്തിവിട്ടില്ല. അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് നിലയ്ക്കലില്‍ ക്യാമ്ബ് ചെയ്തത്. രാവിലെ കാലാവസ്ഥ അനുകൂലമായതോടെ ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരും ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യനും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങള്‍ നീക്കിയത്