മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.കടുത്ത പുരുഷാധിപത്യ രീതികളില്‍ നിന്നും മാറി ചിന്തിച്ച് സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന രീതിയിലേക്കുള്ള യാത്രയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്ത ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അനീതിക്കെതിരെ വര്‍ഷങ്ങളായി വികാരാധീനമായ പ്രതിഷേധം ഉണ്ടായിട്ടും, നിരവധി സ്ത്രീകള്‍ നിരോധനങ്ങള്‍ ലംഘിച്ചിട്ടും, ഈ നിയമങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കപ്പെടുന്നു.. ഇതാ ലോകത്തില്‍ വിചിത്രമായ കാരണങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ഇടങ്ങൾ ഏതൊക്കെയെന്ന് അന്വേഷിക്കാം..
പൂര്‍ണ്ണമായും പുരുഷന്മാര് മാത്രം വസിക്കുന്ന ഒരിടമാണ് ടക്കുകിഴക്കന്‍ ഗ്രീസിലെ ചാല്‍സിഡൈസ് ഉപദ്വീപിന്റെ മുനമ്ബിലെ മൗണ്ട് ആഥോസ്. 1,000 വര്‍ഷത്തിലേറെയായി സ്ത്രീ രൂപത്തെ – സ്ത്രീകളെ മാത്രമല്ല, മൃഗങ്ങളെയും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ബൈസാന്റിയന്‍ വിശ്വാസത്തിന്റെ ഭാഗമായാണ് മൗണ്ട് ആഥോസിനെ കണക്കാക്കുന്നത്. അവര്‍ക്കിടയില്‍ വിശുദ്ധ മല എന്നാണത്രെ ഇത് അറിയപ്പെടുന്നത്.
ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്ന പുരുഷ സന്യാസിമാരും അവരുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. 2,262 പുരുഷന്മാരാണ് ഇവിടുത്തെ ആകെ ജനസംഖ്യ.
മുന്‍കാലങ്ങളില്‍, സ്ത്രീകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മലയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെങ്കിലും അത് ഇവിടുത്തെ സന്യാസിമാരുടെ ആത്മീയ പ്രബുദ്ധതയിലേക്കുള്ള അവരുടെ പാതയെ മന്ദഗതിയിലാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
ഷുഗെന്‍ഡോ സന്യാസിമാരുടെ ഭവനമാണ് മൗണ്ട് ഒമിന്. പര്‍വതങ്ങളില്‍ ഒരു സന്യാസിയുടെ കര്‍ശനമായ സ്വയം നിഷേധം ശീലിച്ചതിനാല്‍, സന്യാസിമാരില്‍ പ്രലോഭനത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരിക്കലും ഉണ്ടാകാതിരിക്കുവാനാണത്രെ സ്ത്രീകളെ ഇവിടെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ 1300 ല്‍ അധികം വര്‍ഷമായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജപ്പാനിലെ നാറാ പ്രവിശ്യയിലെ ഹോണ്‍ഷോയിലെ കന്‍സായി മേഖലയിലെ യോഷിനോ-കുമാനോ നാഷനല്‍ പാര്‍ക്കിലാണ് മൗണ്ട് ഒമിന് സ്ഥിതി ചെയ്യുന്നത്.
സാങ്കേതികമായി സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ നിബന്ധനകള്‍ എല്ലാം പാലിച്ചു വേണമത്രെ ഉള്ളില്‍ കടക്കുവാന്‍. കര്‍ശനമായ വസ്ത്രധാരണ രീതിക്ക് പുറമേ, ആര്‍ത്തവമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല.ഇന്ത്യയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മറ്റൊരിടം അസമിലെ പട്ബൗസി സത്രം ആണ്. ശുദ്ധതയുടെ പേരില്‍ തന്നെയാണ് ഇവിടെയും സ്ത്രീകള്‍ വിലക്ക് നേരിടുന്നത്. നിരോധനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്‍ത്തവം തന്നെയാണ്.
ജപ്പാനില്‍ സ്ത്രീകളെ വിലക്കിയിരിക്കുന്ന മറ്റൊരു സ്ഥലമാണ് ഒകിനോഷിമ. ഫുകുവോക എന്നും ഇതറിയപ്പെടുന്നു. മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ഈ ദ്വീപ് യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ദ്വീപിലെ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ആഘോഷത്തിന് മാത്രമാണ് പുറമേ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത്. അതിലും പുരുഷന്മാര്ക്ക് മാത്രമാണ് പ്രവേശനമുള്ളത്. എല്ലാ വര്‍ഷവും മേയ് 27-നാണ് ഇവിടം തുറക്കുന്നത്.