ദുബൈ: എക്സ്പോ 2020 ദുബൈ വേദിയിൽ നടന്ന എക്സ്പോ റണ്ണിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 5000പേർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ എക്സ്പോ നഗരിയിലെ അറബ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി പവിലിയനിൽനിന്ന് ആരംഭിച്ച ഒാട്ടത്തിൽ വിവിധ പ്രായക്കാർ അണിനിരന്നു.
10, 5, 3കിലോമീറ്ററുകളിലായി നടന്ന മത്സരം വ്യത്യസ്ത സമയങ്ങളിലാണ് ആരംഭിച്ചത്. 500പേരടങ്ങുന്ന ബാച്ചുകളാക്കിയാണ് ഓടിയത്.എക്സ്പോ നഗരിയിലെ കാഴ്ചകൾ ആസ്വദിച്ചുള്ള ഓട്ടം പങ്കെടുത്തവർക്ക് ആവേശം നിറക്കുന്നതായിരുന്നു.