കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. രാവിലെ ആറിന് രേഖപ്പെടുത്തിയത് പ്രകാരം 140.80 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2790 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
സെക്കൻഡിൽ 3415 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. വൈഗ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2337.92 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാറിന്‍റെ സ്പിൽവേ ഷട്ടർ വഴി ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 1077.08 ഘനയടി ജലമാണ് ഒഴുക്കുന്നത്.
അതേസമയം, ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയർത്തിയിരുന്ന ഒരു ഷട്ടർ (വി4) കൂടി രാവിലെ ഏഴു മണിക്ക് താഴ്ത്തിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. നിലവിൽ വി3 ഷട്ടർ 0.10 മീ വീതം ഉയർത്തി 128.65 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ തേക്കടിയിൽ 0.4 മില്ലീമീറ്റർ മഴ പെയ്തു.