ഗോവയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന താരരത്തിലൊരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഗോവൻ ജനതക്ക് നൽകുന്ന ഉറപ്പ് എന്ന തരത്തിലുള്ള വർഗീയത പരത്തുന്ന പോസ്റ്റർ ആണ് പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവക്കാർക്ക് നൽകുന്ന എഎപിയുടെ വാഗ്ദാനം എന്ന നിലക്കാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്.
ഗോവക്കാരെ ജാതിയും മതവും തിരിച്ച് വിഭജിക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അവകാശവാദവുമായാണ് കെജ്‌രിവാളിന്റെ ഫോട്ടോ പതിച്ച പരസ്യബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരാനിരിക്കുന്ന 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ സർക്കാർ രൂപീകരിക്കാനാണ് എഎപി ഇപ്പോൾ ഉറ്റുനോക്കുന്നത്. ഗോവയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ കെജ്‌രിവാൾ തന്റെ എതിരാളികൾക്കെതിരെ ആഞ്ഞടിക്കുകയും നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
“കെജ്‌രിവാളിന്റെ ഗോവ ആം ആദ്മി പാർട്ടിയുടെ ജാതി/മതം തിരിച്ചുള്ള നാലാമത്തെ ഗ്യാരണ്ടി” എന്നാണ് ബിൽബോർഡിന്റെ ഫോട്ടോ. “ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ അത് വ്യക്തമായിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
എന്നാൽ പ്രചരിച്ചത് വ്യാജ ചിത്രമാണ്. ഇത് കണ്ടെത്താനായി ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ഇതിലൂടെ 2021 ഒക്ടോബർ 18-ന് ഒരു ഗോവൻ വാർത്താ ഔട്ട്‌ലെറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് യഥാർത്ഥ ഫോട്ടോ കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ പാർട്ടികളുടെ ബിൽബോർഡ് പ്രചാരണങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തിലാണ് ഈചിത്രം ഉള്ളത്.
ഒറിജിനൽ ബിൽബോർഡ് ഫോട്ടോയിൽ എഴുതിയിരിക്കുന്ന വാചകത്തിൽ നിന്ന് ഒരു ക്യൂ എടുത്ത്, ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി, 2021 സെപ്റ്റംബർ 21-ന് പ്രസിദ്ധീകരിച്ച ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, “തൊഴിൽ രഹിതരായ യുവാക്കളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 3000 രൂപയും ഖനനത്തെയും ടൂറിസത്തെയും ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ ജോലി പുനഃസ്ഥാപിക്കുന്നതുവരെ പ്രതിമാസം 5000 രൂപയും തൊഴിലില്ലായ്മ വേതനം നൽകുമെന്ന വാഗ്ദാനം നൽകുന്നു. ഇതാണ് ഗോവക്കാരെ ജാതിയും മതവും തിരിച്ച് വിഭജിക്കുമെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടത്.
AAP will resume mining industry within 6 months of forming the govt in Goa, till then the mining dependents will get monthly allowance & priority will be given in employment in mining to those who were earlier employed there: @ArvindKejriwal #KejriwalKiGuarantee #AAPGoa pic.twitter.com/XLPZN6Bf5X
— Aam Aadmi Party Goa (@AAPGoa) November 8, 2021