ജയ്പുര്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഒരുസംഘം യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ അരങ്ങേറ്റം കുറിയ്ക്കും.
ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ടിം സൗത്തിയാണ് ന്യൂസീലന്‍ഡിന്‍റെ നായകന്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്
ന്യൂസീലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്പ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫേര്‍ട്ട്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്