തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്. 2,300 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളം. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും ഒന്നാണ്. സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്.
ജലനിരപ്പ് 141 അടി പിന്നിട്ടാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. ഇന്നലെ ഡാമിലെ ജലനിരപ്പിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ വൈകീട്ടോടെ ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.