തൊടുപുഴ: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി.
മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പര്‍ റൂള്‍കര്‍വ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി.