ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ (Syed Mushtaq Ali Trophy 2021) ഹിമാചലിന് എതിരെ കേരളത്തിന് ജയം. ഹിമാചൽ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ജയത്തോടെ കേരളം ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ തമിഴ്നാട് ആണ് കേരളത്തിന്റെ എതിരാളികൾ. (kerala won himachal pradesh)
60 റൺസെടുത്ത് പുറത്തായ മുഹമ്മദ് അസ്‌ഹറുദ്ദീനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 52 റൺസെടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹിമാചലിന് വേണ്ടി രാഘവ് ധവാൻ 65 റൺസ് നേടി. പിഎസ് ചോപ്ര 36 റൺസും. അവസാന ഓവറുകളിൽ തകർത്തടിച്ച ദിഗ്‌വിജയ് രംഗിയും ഹിമാചൽ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു.
കേരളത്തിനായി മിഥുൻ എസ് രണ്ട് വിക്കറ്റും ബേസിൽ, ജലജ് സക്സേന, എംഎസ് അഖിൽ, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 22 റൺസെടുത്ത രോഹൻ പുറത്തായതോടെ നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി അസ്ഹറുദ്ദീനോടൊപ്പം ശ്രദ്ധയോടെ ബാറ്റി വീശി ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഇരുവരും അർധ സെഞ്ചുറി നേടുകയും ചെയ്തു.
സഞ്ജുവിന്റെ തുടർച്ചയായി രണ്ടാമത്തെ അർധ സെഞ്ചുറിയാണ്. ടൂർണമെന്റിൽ ഇതുവരെ താരം മൂന്ന് ഫിഫ്റ്റി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബിഹാറുമായിട്ടുള്ള മത്സരത്തിൽ പുറത്താകാതെ 45 റൺസെടുക്കുകയും ചെയ്തിരുന്നു.
ജയത്തോടെ കേരളത്തിന്റെ പോയിന്റ് 14ലേക്ക് എത്തി. 6 കളിയിൽ നാല് ജയം കേരളം നേടിയപ്പോൾ രണ്ട് തോൽവി വഴങ്ങി. 16 പോയിന്റോടെ ഗുജറാത്ത് ആണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്.
നാളെ കഴിഞ്ഞ നവംബർ 18ന് തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം. നിലവിലെ 2020ത് സെയിദ് മുഷ്താഖ് അലി ടൂർണമെന്റ് ചാമ്പ്യന്മാരാണ് തമിഴ്നാട്.