അടിമാലി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ചുനയംമാക്കൽ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. പാറക്കെട്ടുകൾക്കിടയിലേക്ക് പരന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന് വാക്കുകൾക്ക് അതീതമായ ഭംഗിയുണ്ട്. വെള്ളച്ചാട്ടത്തിെൻറ ആകർഷണീയത കേട്ടറിഞ്ഞ് സഞ്ചാരികൾ ഇവിടേക്കെത്തുന്നുണ്ട്.
വെള്ളത്തൂവലിൽ നിന്നും കുഞ്ചിത്തണ്ണിയിൽ നിന്നും ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്കെത്താം. ജീപ്പിലുള്ള യാത്രയാണ് അഭികാമ്യം. വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങൾ പകർത്തി മനസ്സ് നിറഞ്ഞാണ് സഞ്ചാരികളുടെ മടക്കം. ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും വെള്ളച്ചാട്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം സമീപവാസികൾ മുമ്പോട്ടുെവക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളും ചെറുമരങ്ങളുമൊക്കെ കാഴ്ചക്ക് കൂടുതൽ ഭംഗി നൽകുന്നതാണ്.