തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂർച്ചയേറിയ ഉളി ഉപയോഗിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. നിർമാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു ഇയാൾ. നിർമാണശാലയിൽ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് സജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇയാളെ ജയിൽ അധികൃതർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.