പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം.രഥോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് നാല് അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. കോ =വിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നൂറുപേര്‍ക്ക് കെട്ടിടത്തിനകത്തും പുറത്ത് 200 പേര്‍ക്കുമാണ് പ്രവേശനാനുമതി. നാളെ രഥോത്സവത്തിന് കൊടിയിറങ്ങും.പുറമേനിന്നുള്ളവര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്ത കല്‍പാത്തിയിലെ ആളുകള്‍ക്കുമാത്രമാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.