ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ പ്രതിരോധ വകുപ്പ്. അമേരിക്കയിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുക. 21,000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ വാങ്ങുന്നത്.
കേന്ദ്ര പ്രതിരോധ സെക്രട്ടറിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച തീരുമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അംഗീകാരം ലഭ്യമായാല്‍ ക്യാബിനറ്റ് കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് വിടും.
കഴിഞ്ഞ രണ്ട് വർഷത്തിലേറയായി ഇന്ത്യ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ശ്രമം തുടരുകയായിരുന്നു. നൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡ്രോണുകൾ ദീർഘ ദൂര നിരീക്ഷണത്തിന് സഹായകരമാകും. ശത്രുക്കൾക്ക് നേരെ കൃത്യതയോടെ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ളതാണ് പ്രിഡേറ്റർ ഡ്രോണുകൾ. ആയുധങ്ങൾ ഘടിപ്പിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. MQ-9B യുടെ സമുദ്ര, വാന സംരക്ഷണങ്ങൾക്ക് ഇണങ്ങുന്ന വേരിയന്റുകളാണ് പ്രതിരോധ വകുപ്പിന്റെ പരിഗണനയിലുള്ളത്. കര നാവിക, വ്യോമ സേനകൾക്ക് 10 പ്രിഡേറ്റർ ഡ്രോണുകൾ വീതം ലഭിക്കും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണത്തിനായി യുഎസിൽ നിന്ന് കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത രണ്ട് നിരായുധ സീഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യൻ നാവികസേന ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ 2020, ഡിഫൻസ് പ്രൊക്യുർമെന്റ് മാനുവൽ 2009 എന്നിവയ്‌ക്ക് കീഴിലാണ് ആയുധങ്ങൾ പാട്ടത്തിനെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയിലെ സൈനിക നിരീക്ഷണങ്ങള്‍ക്കായി അമേരിക്കയില്‍ നിന്നും നാവിക സേന രണ്ട് സീ ഗാര്ഡിയന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ചൈനയും ഇന്ത്യയുമായി ഉണ്ടായ സംഘര്‍ഷത്തിലും സീ ഗാര്ഡിയന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ സൈനിക നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.