നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്. NTA നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും ക്രമക്കേട് ഉണ്ടായി. ധർമ്മേന്ദ്ര പ്രാധൻ രാജി വെക്കണം എന്ന ആവശ്യം തികച്ചും ന്യായം. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
മുമ്പ് എങ്ങുമില്ലാത്ത പ്രതിസന്ധിയാണിപ്പോൾ രാജ്യം നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും പേപ്പർ ചോർച്ചയിൽ ആരെയും ഇതുവരെയും പ്രതി ചേർക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എല്ലാ പരീക്ഷകളിലും ചോർച്ചയാണെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സോനം വാങ്ചൂക്കിന്റെ നിരാഹാരം അവസാനിച്ചാലും വിഷയം അവിടെ നിൽക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു. നേരത്തെ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരുസഭകളും സമ്മേളിച്ചയുടൻ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗതെത്തുകയായിരുന്നു.
Story Highlights : roji m john neet paper leak unprecedented crisis
















