കാസര്‍ഗോഡ്: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ അടക്കം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
2019-2020 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കിഫ്ബി വായ്പകളെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങളെ സിഎജി തള്ളിയത്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് കിഎഫ്ബി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് സര്‍ക്കാരിന് കടമെടുക്കാനുള്ള സംവിധാനമല്ല കിഎഫ്ബിയെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കിഎഫ്ബിയുടേത് ആന്യൂറ്റി മാതൃകയിലുള്ള തനത് സാമ്പത്തിക സംവിധാനമാണെന്നും കിഫ്ബി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അതിനിടെ കിഫ്ബിക്കെതിരായ സിഎജി പരാമര്‍ശം നിയമസഭ നേരത്തെ തന്നെ തളളിയതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കി. പുതിയ പരാമര്‍ശത്തില്‍ വീണ്ടും നടപടി വേണമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി സിഎജി മുന്‍നിലപാട് ആവര്‍ത്തിക്കുന്നത് അസാധാരണമെന്നും പ്രതികരിച്ചു.