ആളുകളെ കൊള്ളയടിക്കാൻ മുസ്ലീങ്ങൾ പുതിയ മാർഗവുമായി എത്തിയിരിക്കുന്നു എന്ന വർഗീയ അവകാശവാദവുമായി പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ സജീവമാണ്. രണ്ട് പേർ പുകയിൽ മയക്കുമരുന്ന് നൽകിയ ശേഷം ദമ്പതികളുടെ ആഭരണങ്ങൾ കൊള്ളയടിക്കുന്നതിന്റെ സിസിടിവി വീഡിയോ ആണ് വൈറലാകുന്നത്.
എന്നാൽ ഇങ്ങനെ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണ്. തെലങ്കാന ആസ്ഥാനമായുള്ള ഒരു ചാനൽ നിർമിച്ച സ്‌ക്രിപ്റ്റഡ് വീഡിയോ ആണ് വ്യജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സിസിടിവി വ്യൂ വിൽ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.
ദമ്പതികളുടെ സ്വർണാഭരണങ്ങൾ വൃത്തിയാക്കാൻ വാഗ്ദാനം ചെയ്യുന്നതായി സബ്‌ടൈറ്റിലോടെ ഒരാൾ വീടിന്റെ മുന്നിൽ നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി ആഭരണങ്ങൾ എടുക്കാൻ പോയ സമയത്ത് വീടിന് മുന്നിൽ നിൽക്കുന്നയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം ഇസ്ലാം മതപരമായ വസ്ത്രം ധരിച്ച ഒരാൾ വീടിനടുത്ത് വരുന്നു. ഈ സമയത്ത് സ്വർണവുമായി പുറത്തെത്തിയ ദമ്പതികളെ ഇയാൾ കയ്യിൽ ഉള്ള വസ്തുവെച്ച് പുകച്ച് അനുഗ്രഹിക്കുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ദമ്പതികൾ അബോധാവസ്ഥയിലാവുകയും തറയിൽ വീഴുകയും ചെയ്യുന്നു. മറ്റൊരാൾ ദമ്പതികളുടെ ആഭരണങ്ങളെല്ലാം തട്ടിയെടുത്ത് രക്ഷപ്പെടുന്നു.
शांतिदूतो का नया कारनामा…
आपकी गली में ऐसे टोपी वाले फ़क़ीर घूमते है तो …
उसको गली में घुसने न दे… pic.twitter.com/AMG0IEV0Ks
— वीरभद्र (@veerbhadra123) November 13, 2021
ഇതാണ് പ്രസ്തുത വിഡിയോയിൽ ഉള്ള സംഭവം. എന്നാൽ പൂർണമായി സ്ക്രിപ്റ്റോഡ് കൂടി അവതരിപ്പിച്ച ഒരു ദൃശ്യമാണ് ഇത്. അതിൽ ഉള്ളതെല്ലാം അഭിനേതാക്കളുമാണ്. ഇതാണ് മുസ്ലിം വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
ഇസ്‌ലാമോഫോബിക് അടിക്കുറിപ്പുകളോടെയാണ് വീഡിയോ പങ്കിടുന്നത്: “സമാധാനവാദികളുടെ പുതിയ തന്ത്രം. അത്തരം തൊപ്പി ധരിച്ചവർ നിങ്ങളുടെ നാട്ടിലേക്ക് വന്നാൽ, അവരെ പ്രവേശിപ്പിക്കരുത്” (ഹിന്ദി അടിക്കുറിപ്പ്: സമാധാനപാലകരുടെ പുതിയ നേട്ടം… അവരെ നിങ്ങളുടെ തെരുവിൽ പ്രവേശിപ്പിക്കരുത്… )
Beware of fake gold polishing youngsters. Watch this guys. @aselvarajTOI pic.twitter.com/aDdu6UdfJ3
— Selvaraj Arunachalam (@selvasuha) November 12, 2021
ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ നടത്തിയ പരിശോധനയിൽ അതിൽ രേഖപ്പെടുത്തിയ തീയതി 10-11-2021 ആയിരുന്നു. ഇതൊരു സൂചകമായി എടുത്ത് കീവേഡുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ വീഡിയോ തിരയുകയും കഴിഞ്ഞ ആഴ്‌ചയിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ കാണിക്കാൻ ഫിൽട്ടർ ചേർക്കുകയും ചെയ്തു.
“റോക്ക് ഓൺ മീഡിയ” എന്ന പേരിൽ ഒരു ഫേസ്ബുക്ക് ചാനലാണ് നവംബർ 10 ന് വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി. വീഡിയോ സ്ക്രിപ്റ്റ് ചെയ്തതാണെന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നു. “കണ്ടതിന് നന്ദി! സ്ക്രിപ്റ്റ് ചെയ്ത നാടകങ്ങളും പാരഡികളും ഈ പേജിൽ ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്!”
വീഡിയോയുടെ അവസാനം, “ഈ റീൽ ലൈഫ് വീഡിയോ ഫൂട്ടേജ് പ്രസിദ്ധീകരിക്കുന്നത് യഥാർത്ഥ ലോക സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് പൊതുജനങ്ങളെ മനസ്സിലാക്കി അവരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്. ഈ വീഡിയോ നിർമ്മാണത്തിനിടയിൽ ഞങ്ങൾ യഥാർത്ഥമായി എടുത്തതാണ്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംഭവങ്ങളും ചിത്രങ്ങളും. ഈ വീഡിയോയിലെ കഥാപാത്രങ്ങൾ വിനോദവും വിദ്യാഭ്യാസവും മാത്രമാണ്- എന്ന് വീഡിയോ പുറത്തിറക്കിയവർ പറയുന്നു.