അബൂദാബി: കേരള സോഷ്യല്‍ സെന്റര്‍ ശിശുദിനാഘോഷത്തിൻറെ ഭാഗമായി കുട്ടികള്‍ക്കായി കളറിങ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
യു.എ.ഇയുടെ വിവിധ മേഖലകളില്‍നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. ആറു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ കളറിങ് മത്സരത്തില്‍ പാര്‍വണ രവീഷ് നായര്‍, മുഹമ്മദ് ബിലാല്‍, ആന്മിയ ജിനി, ജൂനിയര്‍ വിഭാഗത്തില്‍ പൗര്ണിക സെന്തില്‍ വേല്, അനഘ സുജില്‍, ഭവേഷ് അനില്‍, സീനിയര്‍ വിഭാഗത്തില്‍ സുഷ്മിത ദാസ്, നന്ദിത സുരേഷ്,
ആവണി സുനില്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.റഊഫ് മുഹമ്മദ്, സ്നിഗ്ധ രാകേഷ് എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്കും അര്‍ഹരായി.പരിപാടിയുമായി സഹകരിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ലൈന മുഹമ്മദ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
ആക്ടിങ് പ്രസിഡന്റ് ലൈന മുഹമ്മദ്, ട്രഷറര്‍ സി. ബാലചന്ദ്രന്, അസി. ട്രഷറര്‍ അബൂബക്കര്‍, ലൈബ്രേറിയനും മീഡിയ കോഓഡിനേറ്ററുമായ കെ.കെ. ശ്രീവത്സന്‍, വളന്റിയര്‍ ക്യാപ്റ്റന്‍ നിഷാം വെള്ളുത്തടത്തില്‍, വനിത കമ്മിറ്റി കണ്‍വീനര്‍ ജിനി സുജില്‍, വനിത കമ്മിറ്റി അംഗങ്ങളായ ഷെല്‍മ സുരേഷ്, ബിന്ദു നഹാസ്, ലോകകേരള സഭാംഗം എ.കെ. ബീരാന് കുട്ടി, രമേഷ് രവി, മഹാ മുഹമ്മദ്, റഫീഖ് അലി പുലാമന്തോള്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.