പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ശബരിമല പ്രധാന റോഡുകളിൽ വെള്ളക്കെട്ട്(waterlogging) രൂക്ഷം . പുനലൂർ മൂവാറ്റുപുഴ റോഡിൽ കോന്നി വകയാറിൽ വെള്ളം കയറി. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്.