മുംബൈ; പ്രശസ്ത ചരിത്രകാരനും പത്മവിഭൂഷൺ അവാർഡ് ജേതാവുമായ ബൽവന്ത് മോരേശ്വർ പുരന്ദരെ(ബാബാസാഹേബ് പുരന്ദരെ) അന്തരിച്ചു. 99 വയസായിരുന്നു. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ആയിരുന്നു അന്ത്യം.
പുരന്ദരെ വളരെ ചെറുപ്രായത്തിൽ തന്നെ ശിവജിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട കഥകൾ എഴുതിത്തുടങ്ങിയിരുന്നു. അവ പിന്നീട് സമാഹരിച്ച് ‘തിംഗ്യ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു.’ശിവ് ഷാഹിർ’ എന്ന പേരിൽ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവാജി മഹാരാജിന്റെ മുൻനിര അധികാരികളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു.
2015ൽ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.