അറബ് പൈതൃകയും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന നഗരങ്ങളിലൊന്നാണ് അബുദാബി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ ഇവിടമാണ് ദുബായ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസംഖ്യയുള്ള എമിറേറ്റും.
മധ്യ പടിഞ്ഞാറന്‍ തീരത്ത് നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് ചാഞ്ഞുനില്ക്കുന്ന ടി ആകൃതിയിലുള്ള ദ്വീപിലാണ് അബുദാബി സ്ഥിതി ചെയ്യുന്നത്. “അബുദാബി” എന്ന പേരിന്റെ ഉത്ഭവം കൃത്യമായി അറിയില്ലെങ്കിലും ഇതിന്റെ അര്‍ത്ഥം.ഗാസലിന്റെ പിതാവ് എന്നാണ്. ഇത് അറബിയില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.
യുനസ്കോയുടെ ‘സിറ്റി ഓഫ് മ്യൂസിക്’ എന്ന പദവിയാണ് അബുദാബിയെ തേടി എത്തിയിരിക്കുന്നത്. നഗരത്തിന്റെ കര കൗശലപരമായ സൗന്ദര്യം, സാഹിത്യ സിനിമ രംഗം, ഡിസൈന്‍, സംഗീതം എന്നിവയ്ക്ക് നഗരം നല്‍കിയിട്ടുള്ള പ്രാധാന്യം കണക്കിലെടുത്താണ് യുനസ്കോ അബുദാബിയെ പരിഗണിച്ചത്. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ നഗരങ്ങളാണ് യുനസ്കോയുടെ സംഗീത നഗരങ്ങളുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടുള്ളത്.
ബൈക്ക് സിറ്റി എന്ന ബഹുമതി തേടിയെത്തുന്ന ഏഷ്യയിലെ ആദ്യ നഗരമെന്ന ഖ്യാതിയും അബുദാബിക്കുണ്ട്. സൈക്കിള്‍ സൗഹൃദ രാജ്യമായ അബുദാബി ഗോള സൈക്ലിങ് കേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ്. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ഒരു ജീവിതശൈലിയുമാണ് എമിറേറ്റ്സ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ബൈക്ക് അബുദാബി ട്രാക്കും തുറന്നിട്ടുണ്ട്. കോപ്പന്‍ഹേഗന്‍, പാരിസ്, ഗ്ലാസ്ഗോ തുടങ്ങിയ ലോക ബൈക്ക് നഗരങ്ങളുടെ പട്ടികയിലേക്കാണ് അബുദാബിയും എത്തിയിരിക്കുന്നത്.
മുത്തുകളുടെ വ്യാപാരം
എണ്ണപ്പാടങ്ങളിലൂടെ പ്രസിദ്ധം ആകുന്നതിനു മുന്‍പ് അബുദാബിയുടെ സമ്ബദ്വ്യവസ്ഥയ്ക്ക് സംഭാവന നല്കിയ പ്രധാന വ്യവസായമായിരുന്നു മുത്ത് വ്യാപാരം. പേര്‍ഷ്യന്‍ ഗള്‍ഫാണ് മുത്തുകള്‍ക്ക് അനുയോജ്യമായ സ്ഥലം എന്നതായിരുന്നു പ്രധാന കാര്യം.
ഓക്സജന്റെയും മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെ അക്കാലത്ത് മുത്ത് മുങ്ങല്‍ വിദഗ്ദര്‍ ഒന്നോ ഒന്നര മിനിറ്റോ വരെ മുങ്ങിയായിരുന്നു മുത്ത് കണ്ടെത്തിയിരുന്നത്. പതിറ്റാണ്ടുകള്‍ വിജയകരമായി മുന്നോട്ടു പോയെങ്കിലും വാണിജ്യത്തിനൊപ്പം നില്ക്കാന് പറ്റാതെ വന്നതും ലഭ്യതക്കുറവും ഈ ബിസിനസിനെ ഇല്ലാതാക്കി, 1930-കളുടെ മധ്യത്തോടെ ഇത് പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു.
1930-ല്‍ പേള്‍ വ്യാപാരം കുറയുകയും പ്രദേശങ്ങളിലെ എണ്ണ സാധ്യതകള്‍ക്കായുള്ള താല്പര്യം വര്‍ദ്ധിക്കുകയും ചെയ്തു. ഇറാഖ് പെട്രോളിയം കമ്ബനിയുടെ അസോസിയേറ്റ് കമ്ബനിയായ പെട്രോളിയം ഡെവലപ്മെന്റ് (ട്രൂഷ്യല്‍ കോസ്റ്റ്) ലിമിറ്റഡ് 1936 ജനുവരി 5-ന് എണ്ണ പര്യവേക്ഷണം നടത്തുന്നതിനായി ഭരണാധികാരി ഷെയ്ഖ് ഷഖ്ബുത് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. അതോടെയാണ് നഗരത്തിന്റെ സാമ്ബത്തിക സ്ഥിതി മാറിമറിഞ്ഞതും ഇന്നു കാണുന്ന സമ്പന്ന നഗരമായി മാറിയതും.
അതിമനോഹരമായി ആസൂത്രണം ചെയ്ത അബുദാബി ആരിലും അത്ഭുതം ഉണര്‍ത്തുന്ന ഒരു നഗരമാണ്. പാലങ്ങളും പാര്‍ക്കുകളും കനാലുകളും അടിസ്ഥാന സൗകര്യങ്ങളും അത്ഭുതകരമായി ആസൂത്രണം ചെയ്തിരിക്കുന്നത് ജാപ്പനീസ് വാസ്തുശില്പിയായ കട്സുഹിക്കോ തകഹാഷിക്കാണ്. നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് നവീകരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍, ഷെയ്ഖ് സായി പദ്ധതിക്ക് നേതൃത്വം നല്കി. അദ്ദേഹം കത്സുഹിക്കോ തകഹാഷിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ അടയാളമാണ് ഇന്നുകാണുന്ന അബുദാബി എന്നു നിസംശയം പറയാം. 1967-ല്‍ 40,000-ലധികം ആളുകള്‍ക്ക് താമസിക്കാന്‍ വേണ്ടിയിയിരുന്നു നഗരം രൂപകല്പന ചെയ്തതത്.
വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താല്‍, 2018ലും 2019ലും തുടര്‍ച്ചയായി രണ്ടുതവണ സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. ഒരു വ്യക്തിയുടെ സുരക്ഷ, അത് ഒരു പൗരനോ വിനോദസഞ്ചാരിയോ ആകട്ടെ, അത് വളരെ പ്രാധാന്യത്തോടെയാണ് അബുദാബി കണക്കിലെടുക്കുന്നത്.അബുദാബിയിലെ ഏറ്റവും വലിയ പള്ളിയാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്.
മുസ്ലീം ലോകത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ഏകീകരിക്കുന്നതിനായി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സ്ഥാപിച്ചതാണ് ഈ മസ്ജിദ്. 1996-ല്‍ നിര്‍മ്മാണം തുടങ്ങിയ ഇത് 2007-ല്‍ പൂര്‍ത്തിയായി. ഈദ് സമയത്ത് 41000-ലധികം ആളുകള്‍ ഇത് സന്ദര്‍ശിക്കാറുണ്ട്. ബാഹ്യ ലാന്‍ഡ്സ്കേപ്പിംഗും വാഹന പാര്‍ക്കിംഗും ഒഴികെ 12 ഹെക്ടറിലധികം (30 ഏക്കര്‍) വിസ്തൃതിയുണ്ട്.
അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന കലാ നാഗരികത മ്യൂസിയമാണ് ലൂവ്രെ അബുദാബി. 2017 നവംബര്‍ 8 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്തു. ഏകദേശം 24,000 ചതുരശ്ര മീറ്റര്‍ (260,000 ചതുരശ്ര അടി) വിസ്തൃതിയുള്ള ഇതിന് 8,000 ചതുരശ്ര മീറ്റര്‍ (86,000 ചതുരശ്ര അടി) ഗാലറികളുണ്ട്, ഇത് അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമായി മാറുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലെ യാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്മെന്റ് പാര്‍ക്കാണ് ഫെരാരി വേള്‍ഡ് അബുദാബി. ഇത് ആദ്യത്തെ ഫെരാരി ബ്രാന്‍ഡഡ് തീം പാര്‍ക്കാണ്, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ സ്പേസ് ഫ്രെയിം ഘടനയുടെ റെക്കോര്‍ഡും ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളര്‍ കോസ്റ്ററായ ഫോര്‍മുല റോസയും ഇവിടെയാണ്.