ഇടുക്കി: മഴ കനത്തതോടെ ഇടുക്കി ചെറുതോണി ഡാമിൻറെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടർ 40 സെൻറിമീറ്ററാണ് ഉയർത്തിയത്.
സെക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. റെഡ് അലർട്ട് ആകുന്നതിന് മുമ്പ് തന്നെ ഷട്ടർ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.