കൊച്ചി: ഉടുമ്പും എരണ്ട പക്ഷിയും തമ്മില്‍ കടിപിടി കൂടുന്നത് എത്ര പേര്‍ നേരിട്ട് കണ്ടിട്ടുണ്ടാവാം..? അധികം പേരൊന്നും തന്നെ കാണാന്‍ വഴിയില്ല.
അപൂര്‍വമായി ഉണ്ടാകുന്ന കാഴ്ചകളാണല്ലൊ ഇതെല്ലാം. പക്ഷെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയോട് കമ്പമുള്ള രതീഷ് രാജന്‍ എന്ന പൊലീസുകാരന്‍ ഇവരുടെ സംഘട്ടനം നേരില്‍ കാണുകയും ക്യാമറയില്‍ അത് പകര്‍ത്തുകയും ചെയ്തു.
ഈ വര്‍ഷം കേരള സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ രതീഷ് എടുത്ത ഉടുമ്പും എരണ്ട പക്ഷിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്.
ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയായ രതീഷ് എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാച്ചുമതല വഹിക്കുകയാണ് നിലവില്‍.