പാലക്കാട്: കൽപാത്തിയിൽ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 200 പേർക്ക് രഥം വലിക്കാൻ അനുമതി. കൽപാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതൽ ഇന്നുമുതൽ പതിനാറ് വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ച് കൽപാത്തി രഥോത്സവം നടത്താൻ വെള്ളിയാഴ്ച ഉപാധികളോടെ സർക്കാർ അനുമതി നൽകിയിരുന്നു. പുറമേനിന്നുള്ളവർക്ക് ആഘോഷത്തിൽ പങ്കെടുക്കാനാവില്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്ത കൽപാത്തിയിലെ ആളുകൾക്കുമാത്രമാണ് ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതി. റോഡുകൾ ബാരിക്കേഡ് വച്ച് തടയും. മുഴുവൻ സമയവും പോലീസ് സാന്നിധ്യമുണ്ടാകും.