സമൂഹമാധ്യമങ്ങളിൽ മികച്ച പാചക പരീക്ഷണങ്ങളുമായി എത്താറുള്ള യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്നലെ ഫിറോസ് പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വിമർശന കമന്റുകൾ നിറയുകയാണ്.ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ദുബായില്‍ പോയി കറിവച്ചു അതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ഇടുമെന്ന് ഫുഡ് വ്‌ളോഗറായ ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു . തന്റെ യുട്യൂബ് ചാനലില്‍ കൂടിയാണ് ഫിറോസ് ഇതു പ്രഖ്യാപിച്ചത്. മയിലിനെ കറിവക്കാനായി ദുബായില്‍ ഇയാള്‍ എത്തിയതിന്റെ വീഡിയോയും ഇട്ടിട്ടുണ്ട്.
മയിലിനെ കറി വയ്ക്കാനോ വാങ്ങാനോ ഒന്നും കഴിയില്ലെന്നും അതു നിയമലിരുദ്ധമാണെന്നും അതിനാല്‍ മയിലിനെ കറി വയ്ക്കാന്‍ താന്‍ ദുബായിലേക്ക് പോകുന്നു എന്നുമാണ് ഫിറോസ് പറയുന്നത്. അവിടെ പാചകം ചെയ്യാൻ മയിലിനെ വാങ്ങാൻ കിട്ടുമെന്നും അദ്ദേഹം പറയുന്നു.
ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന വിമര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ആളുകള്‍ എത്തുന്നുണ്ട്.അതേസമയം ചിലർ ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രതികരിച്ചു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Ffirozchuttiparaofficial%2Fvideos%2F219881330253889%2F&show_text=false&width=560&t=0