പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെയുടെ ആശുപത്രിയിൽ നിന്നുള്ളതായി പ്രചരിക്കുന്ന ഫോട്ടോ വ്യാജം. മൂന്ന് ഫോട്ടോകൾ ചേർത്ത് വെച്ചുണ്ടാക്കിയ ഒരു കൊളാഷിലാണ് പൂനം പാണ്ഡെയുടെ ഒരു ചിത്രം തെറ്റായി നൽകിയിരിക്കുന്നത്. പൂനം പാണ്ഡെയുടെ ഒർജിനൽ ചിത്രത്തോടൊപ്പമാണ് ഇവ വ്യാപകമായി പ്രചരിക്കുന്നത്.
പാണ്ഡെയുടെ ഭർത്താവ് സാം ബോംബെയുടെ ആക്രമണത്തിൽ പരിക്കേറ്റ പൂനം പാണ്ഡെ ചികിത്സയിൽ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നത്.
വാർത്താ റിപ്പോർട്ടുകൾ പ്രകാരം, മോഡലും നടിയുമായ പൂനം പാണ്ഡെയെ അടുത്തിടെ തലയ്ക്കും മുഖത്തിനും കണ്ണിനും പരിക്കേറ്റതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിചിരുന്നു. ഇതിന് പിന്നാലെ പാണ്ഡെയെ ആക്രമിച്ചെന്ന് ആരോപിച്ച് പാണ്ഡെയുടെ ഭർത്താവ് സാം ബോംബെയെ നവംബർ 8 ന് മുംബൈ പോലീസ് ഒരു സംഘം അറസ്റ്റ് ചെയ്തു. ഇക്കാര്യം അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdeepakmalviyaa1%2Fposts%2F4559029800806982&show_text=true&width=500
ഇതുമായി ബന്ധപ്പെടുത്തിയാണ് മറ്റൊരു സ്ത്രീയുടെ ചിത്രം വ്യാപകമായി തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. മൂന്ന് ഫോട്ടോകൾ ഉൾപ്പെട്ട കൊളാഷിൽ രണ്ട് ഫോട്ടോകൾ അവരും ഭർത്താവും നിൽക്കുന്ന മുൻ ഫോട്ടോകളും ഒരെണ്ണം പരിക്കേറ്റ് ചികിത്സയിലുള്ളത് മറ്റൊരു സ്ത്രീയുടേതുമാണ്.
ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ വേണ്ടിയുള്ള തിരച്ചിലിൽ 2018-ലെ ഒരു YouTube വീഡിയോ കണ്ടെത്തി. ഈ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടാണ് വൈറലായ ചിത്രമെന്ന് മനസിലാക്കാൻ സാധിച്ചു. ‘പൂനം പാണ്ഡേ ആർഷ പാണ്ഡേ ഹോസ്പിറ്റൽ വൈറൽ വീഡിയോ എന്നാണ് ആ വീഡിയോയുടെ പേര്.
ആരാണ് വീഡിയോയിലെ പൂനം പാണ്ഡെയും ആർഷ പാണ്ഡെയുമെന്ന് കണ്ടെത്താൻ ശ്രമിച്ചതിൽ നിന്ന് കിട്ടിയ വിവരങ്ങൾ പ്രകാരം അത് ഇങ്ങനെയാണ്.
2018 ൽ ഉത്തരാഖണ്ഡ് റിപ്പോർട്ട് ചെയ്ത ഹൽദ്‌വാനിയിൽ നിന്നുള്ള ഒരു കൊലപാതക കേസിനെക്കുറിച്ചുള്ള നിരവധി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. 2018 സെപ്തംബർ 2 ന് ദിനപത്രമായ അമർ ഉജാലയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, 2018 ഓഗസ്റ്റിൽ ഹൽദ്വാനിയുടെ ഗോരാ പദാവ് പ്രദേശത്ത് പൂനം പാണ്ഡെ എന്ന സ്ത്രീ കൊല്ലപ്പെട്ടുവെന്നും അവരുടെ മകൾ അർഷ പാണ്ഡെ ഒരു വീട് കവർച്ചയ്ക്കിടെ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നും പറയുന്നു.
ആഗസ്ത് 28ന് ഗോരാ പദാവിലെ ഒരു വ്യവസായിയുടെ വീട്ടിൽ കവർച്ച നടത്താനുള്ള ശ്രമത്തിൽ കവർച്ചക്കാർ ബിസിനസുകാരന്റെ ഭാര്യയെ വെടിവെച്ചു കൊല്ലുകയും ശ്രമം ചെറുക്കാൻ ശ്രമിച്ച മകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വാർത്താ റിപ്പോർട്ടുകൾ തുടർന്നു. മരിച്ച സ്ത്രീയെ പൂനം പാണ്ഡെയാണെന്നും മകൾ ആശാ പാണ്ഡെയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ചുരുക്കത്തിൽ, 2018 ൽ ഉത്തരാഖണ്ഡിൽ നടന്ന ഒരു ആക്രമത്തിൽ പരിക്കേറ്റ സ്ത്രീയുടെ വീഡിയോയിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ മോഡലും നടിയുമായ പൂനം പാണ്ഡെയാണെന്ന പേരിൽ പ്രചരിക്കുന്നത്.