തിരുവനന്തപുരം: കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പൂർണമായും മറ്റ് ചിലത് ഭാഗികമായുമാണ് റദ്ദാക്കിയത്. ഇരണിയലിനും -കുഴിത്തുറക്കുമിടയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്.
പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ റദ്ദാക്കി. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്.