തിരുവനന്തപുരം; ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് വിവരങ്ങൾ അറിയാം. അലോട്ട്‌മെന്റ് സ്‌ളിപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
നവംബർ 16ന് വൈകിട്ട് നാലു മണി വരെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം നേടാം. തുടർന്ന് വരുന്ന ഒഴിവുകളിൽ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് പ്രവേശനം നൽകും. വെയിറ്റിങ് ലിസ്റ്റ് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 16 മുതൽ പുതിയ അപേക്ഷ സമർപ്പിക്കാം.