ഏറെ ശ്രദ്ധേയമായ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ സിനിമകൾക്കുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.
‘കുഞ്ഞിരാമായണം’ എഴുതിയ ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും രചിക്കുന്ന സിനിമയിൽ പദ്മിനി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ, സംഗീതം-ജേക്സ് ബിജോയ്, വാർത്ത പ്രചാരണം-എ എസ് ദിനേശ്.