ഡൽഹി: ചൈന ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. ആണവായുധങ്ങളുള്ള അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചൈനയുടെ പ്രവർത്തനങ്ങൾ തടസമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വരെ തുടർന്ന ഇന്ത്യ-ചൈന സൈനികതല ചർച്ചയെ ഇത് ബാധിക്കും. അതിർത്തിയിലും കടലിലും ഏത് സാഹസത്തിനും ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയമാധ്യമം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ചൈന ശ്രമിക്കരുതെന്ന് താക്കീത് നൽകിയ റാവത്ത് പ്രത്യാഘാതം ഗാൽവനിലുണ്ടായതിനേക്കാൾ വലുതായിരിക്കുമെന്നും ഓർമ്മിപ്പിച്ചു.അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റം ഇന്ത്യക്ക് തീവ്രവാദ ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.















