നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടു മെന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിയില്‍ പൂര്‍ത്തിയായി.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായമാണ് എഴുതുന്നത്. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണവും,റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ ആണ് സംഗീതം പകരുന്നു.
രഞ്ജി പണിക്കര്‍, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണീ ഡാര്‍വിന്‍, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം ബഹുഭൂരിപക്ഷവും ദുബായിയില്‍ ചിത്രീകരിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- ഡാനി ഡാര്‍വിന്‍, ഡോണീ ഡാര്‍വിന്‍; പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്- സജീര്‍ കിച്ചു, വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ; എഡിറ്റര്‍, കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന്‍ എം.ആര്‍., ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് എം,വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ സിനിമ.