കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമൻറെ വഴി ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ഡിസംബര്‍ മൂന്നിനാണ് സിനിമയുടെ തിയേറ്റർ റിലീസ്.
ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് മുഖ്യവേഷത്തിലെത്തുന്നുണ്ട്.ഇദ്ദേഹം തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്.അങ്കമാലി ഡയറീസ് എന്ന സിനിമക്കും വിനോദ് തന്നെയായിരുന്നു രചന.
സുരാജ് വെഞ്ഞാറമ്മൂട്, ഭഗത്, ചിന്നു ചാന്ദ്നി, വിന്‍സി അലോഷ്യസ്‍, ജിനോ, ബിനു പപ്പു, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പൻ വിനോദിന് പുറമെ റിമ കല്ലിങ്കലും, ആഷിഖ് അബുവും നിർമ്മാതാക്കളാണ്.
ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഭീമന്റെ വഴിയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് ഈണം നല്‍കുന്നത്. കുഞ്ചാക്കോ ബോബന്‍ മുഖ്യവേഷത്തിലെത്തിയ നായാട്ടിന്റെ സംഗീത സംവിധായകനായിരുന്നു വിഷ്ണു വിജയ്.