രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി..അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രം.
യാത്ര പുറപ്പെടുന്നതിന് മുമ്ബും ശേഷവുമുള്ള കോവിഡ് പരിശോധനയില്‍ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്. എന്നാല്‍, എത്തിച്ചേരുമ്പോ\ഴോ ഹോം ക്വാറന്റീന്‍ സമയത്തോ കോവിഡ് ലക്ഷണം കണ്ടാല്‍ പരിശോധനക്ക് വിധേയരാകണം.വരുന്നവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം.
ഇന്ന് മുതല്‍ പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തിൽ വരുന്നതാണ്.നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം യാത്രക്കാര്‍ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തവരാണെങ്കില്‍ അവരെ വിമാനത്താവളം വിടാന്‍ അനുവദിക്കും.
ഹോം ക്വാറന്റീന്‍ വേണ്ട. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ക്രമീകരണമുള്ള രാജ്യത്തുനിന്ന് വന്നവരായിരിക്കണം. ഭാഗികമായി വാക്‌സിനെടുത്തവരോ, വാകസിനെടുക്കാത്തവരോ ആണെങ്കില്‍ പരിശോധനയ്ക്കായി സാമ്ബിള്‍ സമര്‍പ്പിക്കണം. അതിനുശേഷം മാത്രമേ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുപോകാവൂ. വന്നശേഷം 14 ദിവസം ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശം.